ഇന്ത്യക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ആചരിക്കുന്ന സായുധ സേന പതാക ദിനം ഓര്‍മ്മപ്പെടുത്തി നടനും ലഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍. 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് ആചരിക്കുന്ന പതാക ദിനത്തിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളുമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


ഇന്ത്യന്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യന്‍ പതാക ദിനം ആചരിക്കുന്നത്. 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ, വിമുക്ത ഭടന്‍മാര്‍, സൈനികരുടെ വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പതാക ദിനം ആചരിക്കുന്നത്.

• യുദ്ധത്തില്‍ മരിച്ചവരുടെ പുനരധിവാസം.
• ഇന്ത്യന്‍ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.
• വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.
പതാകകള്‍ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.


പതാക ദിനത്തില്‍ ഇന്ത്യന്‍ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികള്‍, നാടകങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാര്‍ പതാകകളും കൊടുത്ത് തിരികെ സംഭാവനകള്‍ സ്വീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here