ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാല്‍ മുട്ടിടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?…

0

തിരുവനന്തപുരം: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചും പതാക ഉയര്‍ത്തിയതിനെ അനുകൂലിച്ചും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പര്‍ൂണ്ണരൂപം വായിക്കാം:

മോഹന്‍ജി ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ കാണാന്‍ കഴിയുള്ളൂ. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവര്‍ണ്ണര്‍മാരും ഒന്നാന്തരം ആര്‍. എസ്. എസുകാരും അതില്‍ അഭിമാനിക്കുന്നവരുമാണ്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതും സര്‍വസൈന്യാധിപനായിരിക്കുന്നതും ആര്‍. എസ് എസുകാരല്ലേ? ഒരിക്കല്‍ മോദിജി കൊച്ചിയില്‍ വന്നപ്പോള്‍ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോള്‍ മോദിയോടൊപ്പം വേദി പങ്കിടാന്‍ കഴിയാത്തതിന്റെ വേവലാതിയാണ് പലര്‍ക്കും. ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹന്‍ജി. ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാല്‍ ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here