ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നാണമില്ലേ…ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍

0

തിരുവനന്തപുരം: അക്രമത്തിന്റെ പാതയിലുടെ നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന യൂണിവേഴ്‌സിറ്റി കോളജ് രാഷ്ട്രീയം വിദ്യാര്‍ത്ഥിക്കു കുത്തേറ്റതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയെ പ്രതിനിധീകരിച്ച് വൈസ് ചെയര്‍മാനായിട്ടുള്ള അഭിഭാഷക റ്റി.എസ്. മിനിയുടെ കുറിപ്പ് അതിലൊന്നാണ്.


കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ?
യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ യോര്‍ത്ത് ലജ്ജിക്കുന്നു…..
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ….AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം…
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.
ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ…….. കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ…..അതിനനുവദിക്കൂ…..
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ..സര്‍ക്കാരെ…… അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ….
മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്
റ്റി.എസ്.മിനി
യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയര്‍മാന്‍

യൂണിവേഴ്സിറ്റി കോളേജ് എന്താ പാർട്ടി ഗ്രാമമോ?യുണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ യോർത്ത് ലജ്ജിക്കുന്നു…..ഹേ! എസ്.എഫ്.ഐ…

Mini Thresilla Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜುಲೈ 12, 2019

LEAVE A REPLY

Please enter your comment!
Please enter your name here