നേതൃത്വത്തിനെതിരെ ഒളിയമ്പ്: വിയോജിക്കുന്നവരെ ബി.ജെ.പി ശത്രുക്കളായി കാണാറില്ലെന്ന് എല്‍.കെ. അദ്വാനി

0

ഡല്‍ഹി: നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി രംഗത്ത്. രാഷ്ട്രീയമായി വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബി.ജെ.പി ഒരുകാലത്തും ശത്രുക്കളായി കണ്ടിട്ടില്ലെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറയുന്നു.

വിയോജിപ്പും അഭിപ്രായ സ്വാതന്ത്യവും അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ല. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായും ബി.ജെ.പി കണ്ടിട്ടില്ലെന്ന് അദ്ദേഹം കുറിക്കുന്നു.

അദ്വാനിക്ക് ലോക്‌സഭാ ടിക്കറ്റ് നല്‍കാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ഇക്കുറി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് മത്സരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here