കെ.എസ്.എഫ്.ഇയില്‍ അഴിമതിയും ക്രമക്കേടും നടന്നൂവെന്ന വിജിലന്‍സ് കണ്ടെത്തലിനെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയതും ‘ആരുടെ വട്ടാണിതെന്ന്’ റെയ്ഡിനെതിരേ പ്രതികരിച്ചതുമാണല്ലോ പുതിയ വിവാദം.

വിജിലന്‍സ് റെയിഡിനെതിരേ സിപിഎം നേതാക്കളും രംഗത്തുവരുന്നതിനിടെ ട്രോളുമായി വി.ഡി. സതീശന്‍ എം.എല്‍എ എത്തി. കെഎസ്എഫ്ഇയുടെ ബിസിനസ്സ് എതിരാളികളാണ് വിജിലന്‍സ് റെയ്ഡിനു പിന്നിലെന്നും അവര്‍ വിജിലന്‍സിനെ സ്വാധീനിച്ചോയെന്നുമാണ് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ എന്‍ബിഎഫ്‌സികള്‍, കുറിക്കമ്പനികള്‍, ബ്ലേയ്ഡ് കമ്പനികള്‍ തുടങ്ങിയവയാണ് കെഎസ്എഫ്ഇയുടെ എതിരാളികളായി വരുന്നത്. അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പിനെ സ്വാധീനിച്ചുകാണുമെന്നാണ് വി.ഡി. സതീശന്‍ പരിഹസിക്കുന്നത്.

” എന്‍ബിഎഫ്‌സികള്‍, കുറിക്കമ്പനികള്‍, ബ്ലേഡ് കമ്പനികള്‍ തുടങ്ങിയവയാണ് സളെല യുടെ ബിസിനസ് എതിരാളികള്‍. ഇവരൊക്കെ വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുമോ? കലികാലം എന്നല്ലാതെ എന്താ പറയുക!”

  • ഇങ്ങനെയാണ് വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here