കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ വഴിവിട്ട നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പ് ഒരു ഗുരുതര വീഴ്ച കണ്ടെത്തുമ്പോള്‍ അതിനെ വട്ടാണ് എന്നെല്ലാം വിളിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ധനമന്ത്രിക്ക് പറ്റില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൂര്‍ണ്ണരൂപം:

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ വഴിവിട്ട നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയണം. അഴിമതിയുണ്ട് എന്ന പ്രാഥമിക ധാരണയുടെ പശ്ചാത്തലത്തിലാണ് ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പ് ഒരു ഗുരുതര വീഴ്ച കണ്ടെത്തുമ്പോള്‍ അതിനെ വട്ടാണ് എന്നെല്ലാം വിളിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ധനമന്ത്രിക്ക് പറ്റില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
ഗുരുതരമായ അഴിമതി ആരോപണമാണ് കെ എസ് എഫ് ഇ നേരിടുന്നത്. ഇത് നേരത്തേയും പുറത്തുവന്നതാണ്. കള്ളപ്പണം വെളുപ്പിക്കുക, ചിട്ടി സുതാര്യമല്ലാതെ നടത്തുക, സ്വര്‍ണപ്പണയത്തില്‍ കൃത്രിമത്വം, കുട്ടികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് തുടങ്ങി അനവധി ആരോപണങ്ങളാണ് കെ എസ് എഫ് ഇക്കെതിരേയുള്ളത്. സര്‍ക്കാര്‍ സ്ഥാപനമായതിനാലാണ് ജനങ്ങള്‍ ആ വിശ്വാസത്തില്‍ കെ എസ് എഫ് ഇയെ സമീപിക്കുന്നത്. വിജിലന്‍സ് റെയ്ഡിലെ വിശദാംശങ്ങള്‍ പുറത്തിവിടാത്തത് ദുരൂഹമാണ്. എത്രയും പെട്ടെന്ന് ഈ വിവരങ്ങള്‍ പുറത്തുവിടുകയും കെ എസ് എഫ് ഇയിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here