എറണാകുളത്തെ പെരുമഴയും വെള്ളക്കെട്ടും ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ വോട്ടുവിഹിതം കുറച്ചതിന്റെ ക്ഷീണം മറികടക്കുക കോണ്‍ഗ്രസിനു അത്ര എളുപ്പമല്ല. പക്ഷേ മഴ പൊഴിഞ്ഞതുമുതല്‍ കൊച്ചിമേയറായ സൗമിനി ജെയിനിനിട്ട് കൊട്ടുപറ്റിക്കാന്‍ തുടങ്ങിയാണ് എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. തക്കംപാര്‍ത്തിരുന്ന ശത്രുക്കളും വനിതാമേയറെ ഒഴിവാക്കാന്‍ ചരടുവലി തുടങ്ങി.

ഇതില്‍ വ്യക്തമായ പങ്കുള്ള ഒരു നേതാവിനെ നൈസായിട്ട് ഒന്നു ട്രോളിയിരിക്കയാണ് മേയര്‍ സൗമിനി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള സൗമിനിയുടെ മറുപടിയാണ് നവമാധ്യമങ്ങളിലടക്കം ചിരിപടര്‍ത്തിയത്.

മേയര്‍ സ്ഥാനമൊഴിഞ്ഞാല്‍ എന്തായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നായിരുന്നു ചോദ്യം.

”ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി പ്രയത്നിക്കുന്ന എന്‍ജിഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം” – ഇതായിരുന്നു സൗമിനി ജെയിന്റെ പ്രതികരണം.

ഹൈബിയുടെ ഭാര്യയ്ക്കിട്ടായിരുന്നു ഈ പണിയെന്ന് മാലോകര്‍ പറഞ്ഞു പരത്തുന്നുമുണ്ട്. വെള്ളം കയറിയദിനത്തില്‍ ഹൈബിയുടെ ഭാര്യ
ഫെയ്‌സ്ബുക്കില്‍ ഇട്ട ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ ‘ബലാല്‍സംഗ’ പരാമര്‍ശമുണ്ടായിരുന്നു. ‘വിധിയെന്നത് ബലാത്സംഘം പോലാണ്. തടുക്കാനായില്ലെങ്കില്‍ ആസ്വദിക്കണം’ എന്നായിരുന്നു കുറിപ്പ്. ഇത് വിവാദമായതോടെ അവര്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

എറണാകുളത്ത് ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ കാര്യക്ഷമത ഇല്ലായ്മകൊണ്ടാണെന്നു ഹൈബി ഈഡനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മേയറെ നീക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിയതും ഇതോടെയാണ്.

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി പ്രവര്‍ത്തിക്കണമെന്ന സൗമിനിയുടെ മറുപടിയോടെ മേയര്‍ ആളൊരു ട്രോളത്തിയെന്നും തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here