‘ഷര്‍ട്ടൂരി കസവുപുതച്ച് ദേവസ്വം മന്ത്രി; എങ്ങനെ ബി.ജെ.പി. വളരാതിരിക്കും’

0

കടുത്ത ദൈവവിശ്വാസിയെന്ന് നല്ല പേരുദോഷം സമ്പാദിച്ചയാളാണ് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദൈവവിശ്വാസത്തെയും ആചാരങ്ങളെയും പ്രത്യക്ഷത്തില്‍ പുണരുകയും ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് ബോധം വീഴുമ്പോള്‍ വിപ്ലവം പ്രസംഗിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇടത് മന്ത്രിക്ക് വിമര്‍ശനമേല്‍ക്കേണ്ടിയും വരുന്നത്.

ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ മുന്നില്‍ നില്‍ക്കുന്ന മന്ത്രിയുടെ ചിത്രമാണ് പുതിയ വിവാദത്തിന് വഴിതെളിക്കുന്നത്. ഷര്‍ട്ടിട്ട് നില്‍ക്കാമെന്നിരിക്കെ, കസവുമുണ്ട് പുതച്ച് നില്‍ക്കുന്ന മന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കെ.എം. ഷാജഹാനാണ് മന്ത്രിയെ വിമര്‍ശിച്ചത്.

മത നേതാക്കള്‍ക്ക് മുന്നില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം ബി.ജെ.പിക്കെതിരേ പോരാടുന്നതാണ് കേരളത്തില്‍ ബി.ജെ.പി. വളര്‍ച്ചയെ സഹായിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ കസവ് മുണ്ടും പുതച്ച് വിനയാന്വിതനായി, ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ മുന്നില്‍ നില്‍ക്കുന്നത്, സിപിഎം സംസ്ഥാന സിമിതി അംഗവും ടൂറിസം ദേവസ്വം മന്ത്രിയുമായ സഖാവ് കടകംപള്ളി സുരേന്ദ്രനാണ്.
ചിത്രത്തിന്റെ വലത്തേ അറ്റത്ത് നില്‍ക്കുന്ന വ്യക്തി ധരിച്ചിരിക്കുന്നത് ഷര്‍ട്ടാണ്. അപ്പോള്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാമായിരുന്നു എന്ന് വ്യക്തം. എന്നിട്ടും ഷര്‍ട്ട് ഊരി കസവ് മുണ്ടും പുതച്ച് നിര്‍ന്നിമേഷനായി മഠാധിപതിക്ക് കാതോര്‍ക്കുകയാണ് ഈ സിപിഎം നേതാവ് !
ഇത്തരം തരംതാണ, മത നേതാക്കള്‍ക്ക് മുന്നില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന നേതാക്കളെ മുന്‍നിര്‍ത്തിയാണ് സിപിഎം ബിജെപിക്കെതിരെ പോരാടുന്നത്! പിന്നെങ്ങനെയാണ് കേരളത്തിലെ ബി ജെ പി വളരാതിരിക്കുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here