മാധ്യമപ്രവര്‍ത്തകരുടെ സംവേദനക്ഷമത നഷ്ടപ്പെട്ടു; കൊങ്ങികള്‍ക്കും സുഡാപ്പികള്‍ക്കും നല്ല നമസ്‌കാരം പറഞ്ഞ് കെ.സുരേന്ദ്രന്‍

0

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തിയ വിജയം കര്‍ണ്ണാടകയില്‍ ബി.ജെ.പി. നേടിയതോടെ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനവികാരം മനസിലാക്കാനിയില്ലെന്ന് കെ.സുരേന്ദ്രന്‍. ഇവരുടെ സംവേദന ക്ഷമത കുറഞ്ഞതായും മനപൂര്‍വ്വം നുണപ്രചരണം നടത്തുകയാണെങ്കില്‍ അസ്തിത്വ പ്രതിസന്ധിയാകും നേരിടേണ്ടി വരികയെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

”രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു എന്നതാണ് കര്‍ണ്ണാടക നിയമസഭാതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. ജനവികാരം മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായതുകൊണ്ടാണോ അതോ അറിഞ്ഞിട്ടും നുണകള്‍ പ്രചരിപ്പിക്കുന്നതാണോ? രണ്ടാമത്തേതാണെങ്കില്‍ സമീപഭാവിയില്‍ ഇത്തരക്കാര്‍ക്ക് വലിയ അസ്തിത്വപ്രതിസന്ധിയാണ് നേരിടേണ്ടിവരിക.

രാഹുല്‍ തിരിച്ചുവരുന്നു, പ്രധാനമന്ത്രി ആവാന്‍ പോകുന്നു, മോദിയുടെ ജനപിന്തുണ നഷ്ടമാകുന്നു, അവിടെ ഭരണവിരുദ്ധവികാരമില്ല തുടങ്ങിയ നുണക്കഥകളാണ് പൊളിഞ്ഞുപോയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഈ പേജില്‍ സത്യസ്ഥിതി എഴുതിയപ്പോള്‍ താഴെവന്ന് വൃത്തികെട്ട കമന്റുകള്‍ എഴുതിയ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും സുഡാപ്പികള്‍ക്കും നല്ല നമസ്‌കാരം.”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here