പുരോഗമനനിലപാടുകള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ചയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തെ നേരില്‍ക്കണ്ട സന്തോഷം പങ്കുവയ്ച്ചിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും മാര്‍പാപ്പയ്ക്ക് കൈമാറി. തന്റെ ഫെയ്‌സ്ബുക്ക്‌പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവോത്ഥാന കേരളത്തിന്റെ സ്‌നേഹസമ്മാനമായി ‘നെറ്റിപ്പട്ടം കെട്ടിയ ആന’യുടെ രൂപം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

ഫെയ്‌സ്ബുക്കില്‍ കുറിച്ചത്:

”അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്‌നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തു.”

LEAVE A REPLY

Please enter your comment!
Please enter your name here