പ്രാര്‍ത്ഥനാഗാനം വേണം; പക്ഷേ ആരോടാണ്  പ്രാര്‍ത്ഥിക്കേണ്ടതെന്ന്  ജോയ്മാത്യു

0
ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെല്‍വിനുവേണ്ടി വാ തുറക്കാത്ത സാംസ്‌കാരിക നായകന്മാരെ വിമര്‍ശിച്ച് ജോയ്മാത്യു. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തിന് സ്വന്തമായി പ്രാര്‍ത്ഥനാഗീതം രചിക്കുന്ന തിരക്കിലായതിനാലാകും സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതെന്ന് ജോയ്മാത്യു എഴുതുന്നു. പ്രാര്‍ത്ഥനാഗാനം വേണം;
പക്ഷേ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ചോദിച്ചാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
” പ്രണയിച്ച പെണ്ണിനെ വിവാഹം
കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിന്‍ എന്ന യുവാവു മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശ്ശൂരില്‍
മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി
ഒരു പ്രാര്‍ഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു-
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും
ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങള്‍ രചിക്കുന്ന സാഹിത്യകാരന്മാര്‍ അപ്പോള്‍ തന്നെ പേനയെടുത്തു പ്രാര്‍ഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്ഥയെക്കുറിച്ചും
ഈ സാംസ്‌കാരിക നായകന്മാര്‍ക്ക്
പ്രതികരിക്കാന്‍ ഇപ്പോഴും
പറ്റാത്തത്-( പ്രതികരിച്ചാല്‍ വിവരമറിയും എന്നത് മറ്റൊരു കാര്യം)
ഭാഗ്യം ഞാന്‍ ആ മുന്നൂറില്‍പ്പെടില്ല
അതിനാല്‍ ഞാന്‍ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു
നമുക്ക് പ്രാര്‍ഥനാഗാനം വേണം
പക്ഷെ ആരോടാണു
നാം പ്രാര്‍ഥിക്കേണ്ടത്?”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here