‘എത്ര മനോഹരമായിരുന്നു ആ കാഴ്ച’… ചെന്നിത്തലയെ ഓടിച്ചതിനെക്കുറിച്ച് ജോയ് മാത്യു

0
3

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നയിക്കുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഓടിച്ചുവിട്ടത് മനോഹരമായ കാഴ്ചയായിരുന്നെന്ന് നടന്‍ ജോയ്മാത്യു. കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കാണാനെത്തിയ ജോയ്മാത്യുവിന് മുന്നില്‍ ഒരു സംഘടനയുടെപേരു പറഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഖദര്‍ധാരിയെത്തിയപ്പോഴാണ് ജോയ്മാത്യു ചെറുപ്പക്കാരോട് തന്റെ നിലപാട് വ്യക്തമാക്കിയത്.
”ഒരു സമരം നടക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഘടകളുടെ ആളുകള്‍ പബ്ലിസിറ്റിക്കായി അങ്ങോട്ട് വരും. ഇത്തരക്കാരോട് നോ പറയാനുള്ള ആര്‍ജവം യുവത്വം കാണിക്കണം. നിങ്ങള്‍ രമേശ് ചെന്നിത്തലയെ ഇവിടെനിന്ന് ഓടിച്ചില്ലേ, എത്ര ബ്യൂട്ടിഫുള്‍ ആയിരുന്നു അത്” ജോയ് മാത്യു ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here