പിണറായി ആയാലും മോഡിയായാലും പ്രതിപക്ഷമാകേണ്ടത് ജനങ്ങള്‍: ജോയ് മാത്യു

0

പിണറായി ആയാലും മോഡിയായാലും പ്രതിപക്ഷമാകേണ്ടത് ജനങ്ങളാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ച് ജോയ്മാത്യു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ‘അടിമകള്‍’ തെറിവിളിച്ചകാര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത്. ലോക്‌സഭാ ഫലം വന്നതോടെ ഇക്കാര്യം സൈബര്‍പോരാളികള്‍ക്ക് മനസിലായിക്കാണുമെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യമാണ് ഇതോടൊപ്പം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞ ഞാന്‍ തന്നെ ഇനി നമ്മള്‍ ജനങ്ങള്‍ പ്രതിപക്ഷം ആയിരിക്കണം എന്ന് പറഞ്ഞത് കേട്ട് വിവരമില്ലായ്മ കുത്തകാവകാശമാക്കിയ പാര്‍ട്ടി അടിമകള്‍ എന്നെ കൊലവിളിച്ചു. ഞാന്‍ എന്റെ കര്‍ത്തവ്യം തുടരുകയും സൈബര്‍ പോരാളികള്‍ എന്ന ഊച്ചാളികള്‍ എന്നെ നിരന്തരം ആക്രമിച്ചു സായൂജ്യമടയുകയും ഒടുവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ജനം വിധിയെഴുതിയപ്പോള്‍ അവര്‍ക്ക് ബുദ്ധിയുദിച്ചു.
ഇപ്പോഴും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. ഇനിയാണ് നമ്മള്‍ ജനങ്ങള്‍ പ്രതിപക്ഷമാകേണ്ടത് ; ഉണര്‍ന്നിരിക്കേണ്ടത്.
അതു മോഡിയായാലും
പിണറായി ആയാലും.

LEAVE A REPLY

Please enter your comment!
Please enter your name here