ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തില്‍ വീഴുന്നത് കയ്യിട്ടുവരുന്ന സര്‍ക്കാരുകള്‍ക്ക് പള്ളിമേടകളിലെ പണം തിട്ടപ്പെടുത്താന്‍ പോലും ധൈര്യമില്ലെന്ന് നടന്‍ ജോയ്മാത്യു. ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പുകേസിനെക്കുറിച്ച് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജോയ്മാത്യു ആഞ്ഞടിച്ചത്. രൂപതായെന്നാല്‍ ‘രൂപ താ…’ എന്ന ഒരിക്കല്‍ കുറിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം ചോദിക്കുന്നത്.

കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുപോലും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചത് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വോട്ടുബാങ്ക് പേടിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ തൊലിയുരിക്കുന്ന ചോദ്യങ്ങളുമായി ജോയ്മാത്യു രംഗത്തെത്തിയിരിക്കുന്നത്. നല്ലവരായ പുരോഹിതന്മാരുമുണ്ട് എന്നോര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇടയന്മാര്‍ക്ക് ഒരു ലേഖനം

”രൂപതാ…. എന്നാല്‍ രൂപ തരൂ
അതിരൂപതാ …എന്ന്
പറഞ്ഞാല്‍ കൂടുതല്‍
രൂപ തരൂ
എന്നാണൂ അര്‍ഥമെന്ന് ഞാന്‍ മുമ്പ് എഴുതിയപ്പോള്‍
രൂപതാ….ക്കാര്‍ എന്റെ മെക്കിട്ട് കേറാന്‍ വന്നു
ഇപ്പൊള്‍ എന്തായി?
പിതാക്കന്മാരും
മെത്രാന്മാരും
പുരോഹിതരും
കള്ളക്കച്ചവടക്കാരും ചേര്‍ന്ന്
നടത്തുന്ന ഭൂമാഫിയാ ഇടപാടുകള്‍
ജനങ്ങള്‍ക്ക് മുന്‍പിലെത്തിയിരിക്കുന്നു
ഇനി ഒരു കാര്യം പറഞ്ഞാല്‍ അത് വര്‍ഗ്ഗീയമാകുമോ എന്തൊ…
ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തില്‍ വീഴുന്നത്
കയ്യിട്ടുവരാന്‍ സര്‍ക്കാരിന്ന് സാധിക്കുമെങ്കില്‍
ക്രിസ്ത്യന്‍ സഭകളുടെ വരുമാനം
എടുക്കുന്നത് പോട്ടെ ഒന്ന് എത്തിനോക്കാന്‍ പോലും കേന്ദ്ര/സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ടാണു?
രാജ്യത്ത് വിവിധ സഭകളുടെ സ്ഥാപനങ്ങളൂം അവയുടെ ആസ്ഥിയും
കേട്ടാല്‍ നമ്മുടെ കണ്ണുതള്ളിപ്പോകും
വിദ്യാഭ്യാസ ആരോഗ്യ വ്യവസായങ്ങള്‍ കാണിച്ച് വിശ്വാസികളെ കൂടെനിര്‍ത്താന്‍ സഭകളും ,സഭകളെ കൂടെനിര്‍ത്താന്‍
രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള മാഫിയകൂട്ടുകെട്ടാണല്ലൊ
ഏത് മുന്നണിയുടേയും അടിത്തറ
സ്വകാര്യസ്വത്ത് കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവില്‍ ദൈവത്തെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കള്ളക്കച്ചവടം തടയാന്‍
അധികാരത്തിലുള്ളവരും
പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല
അതിനു വിശാസികള്‍തന്നെ മുന്നോട്ടു വരണം
അത് കാരണം സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് നഷ്ടപ്പെടുമെന്ന് ഭയക്കുകയേ വേണ്ട
ഒരു അറിയിപ്പുണ്ട്:
ഇടയ ലേഖനമൊക്കെ എഴുതുന്നത്
കൊള്ളാം പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികള്‍ എന്ന് മനസ്സിലാക്കുക
എല്ലാം കച്ചവടമാണെന്നും
അതില്‍ എന്തൊക്കെയാണൂ
എന്തൊക്കെയാണെന്നും
കള്ളക്കച്ചവടമെന്നും
ഇന്ന് കുഞ്ഞാടുകള്‍ക്കറിയാം
അതിനാല്‍
നല്ല ഇടയന്റെ വേഷത്തില്‍
കുഞ്ഞാടുകള്‍ക്ക് മുന്‍പില്‍ തങ്ങളുടെ
പാപക്കറ കഴുകിത്തരുവാനായി
കാല്‍ നീട്ടിക്കൊടുക്കുന്ന
പിതാവിന്റേയും
മെത്രാന്റേയും
പുരോഹിതന്റേയും
ശ്രദ്ധക്ക്
കുഞ്ഞാടുകളുടെ കാല്‍ കഴുകി
മുത്തമിടാന്‍
കുമ്പിടുന്ന വിശ്വാസികളെ സൂക്ഷിക്കുക
മുത്തം വെക്കുന്ന മുഖത്ത് ചവിട്ട്
കിട്ടാന്‍ സാദ്ധ്യതയുണ്ട്
ഇനി കൈമുത്തം നല്‍കുവാന്‍
കൈനീട്ടിയാലോ
ചിലപ്പോള്‍
കുഞ്ഞാടുകള്‍
നിങ്ങളെ
സിംഹാസനങ്ങളില്‍
നിന്നും
വലിച്ച് താഴെയിടാനും സാധ്യതയുണ്ട് എന്ന് കൂടി ഇടയന്മാര്‍ക്കുള്ള ഈ ലേഖനത്തില്‍
പ്രസ്താവിച്ച് കൊള്ളട്ടെ

(ഒരു മുന്‍കൂര്‍ ജാമ്യമുണ്ട് :എല്ലാ പുരോഹിതരേയും ഈ ഗണത്തില്‍ പെടുത്തരുത് അവരില്‍ എനിക്ക് നേരിട്ടറിയാവുന്ന നല്ലവരായ നിരവധി പുരോഹിതന്മാരുമുണ്ട്) ”.

LEAVE A REPLY

Please enter your comment!
Please enter your name here