നിറമുള്ള യുണിഫോമിട്ട് നേതാവിന്റെ വാലാകാത്ത യുവതലമുറയിലാണ് ഭാവി

0

നിറമുള്ള യുണിഫോമിട്ട് നേതാവിന്റെ വാലാകാത്ത
യുവതലമുറയിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് നടന്‍ ജോയ്മാത്യു. പ്രതിഷേധമുയര്‍ത്തുന്ന ചെറുപ്പക്കാരെ ലാത്തികൊണ്ടടിച്ച് മെരുക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തില്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു, പൂര്‍ണ്ണരൂപം:

”സമ്മേളനങ്ങള്‍ക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന
യുവാക്കള്‍ എല്ലാ പാര്‍ട്ടിയിലും
ഉണ്ട്. എന്നാല്‍ നേതാക്കാന്മാര്‍ വാ തുറന്നാലല്ലാതെ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയില്‍ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാല്‍
പ്രതികരിക്കുവാന്‍ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വരുന്നുണ്ട്
അവരെ ചൂരല്‍കൊണ്ട് മെരുക്കാനും
ലാത്തികൊണ്ട് തളര്‍ത്താനും
വാള്‍ കൊണ്ടു വെട്ടാനും വരുന്നവര്‍ സൂക്ഷിക്കുക
ജാതി മത വര്‍ഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇന്‍ഡ്യയുടെ ഭാവി
#mytsrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്‍ഡ്യന്‍ നഗരങ്ങളില്‍ ചെറുതെങ്കിലും ആത്മാര്‍ഥതയില്‍ വലുതായ ഈ ചെറുപ്പക്കാര്‍ ഒത്തുകൂടി,
ഹൈന്ദവതയുടെ പേര്‍ പറഞ്ഞ്
കൊത്വവയിലേയും
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകള്‍ക്കെതിരെ,
പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ക്കെതിരെ
പ്രതിഷേധിക്കുവാന്‍
രണ്ടു പെണ്‍ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here