പാലക്കാടന്‍ പൂവനാണ് ബാലേട്ടനെ ചൊടിപ്പിച്ചതെന്ന് ജോയ്മാത്യു

0

അതിശക്തമായ ഇടതുവിമര്‍ശനം നടത്തുന്ന നടനാണ് ജോയ്മാത്യു. ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരം മതമേലധ്യക്ഷന്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തിരിച്ചെടുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെയും മന്ത്രി എ.കെ. ബാലനെയും അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കയാണ്‌ േജായ് മാത്യു.

‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങള്‍’ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം. സ്വന്തക്കാരനായ ഒരു പാലക്കാടന്‍ പൂവന്‍കോഴിയുടെ അടിവസ്ത്രത്തെയാകും കാര്‍ട്ടൂണിസ്റ്റ് തിരുവടിയില്‍ കൊരുത്തതെന്നും ചുവപ്പ് നിറം അത് സാധൂകരിക്കുന്നുവെന്നും ജോയ്മാത്യു പറയുന്നു. ഇതാണ് മന്ത്രി ബാലനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പരിഹസിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങള്‍


ചില സിനിമാ പാട്ടുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ വരിക സ്വാഭാവികം. അതിലൊന്നാണ് ‘ബാലേട്ടാ ബാലേട്ടാ…..’ എന്ന പാട്ട്.
ഇത് ഇപ്പോള്‍ ഓര്‍മ്മിക്കുവാന്‍ കാരണം നമ്മുടെ ബഹു :സാംസ്‌കാരിക മന്ത്രി യുടെ ദുരവസ്ഥ കണ്ടപ്പോഴാണ്. . മന്ത്രിമാരില്‍ കുറച്ചൊക്കെ വകതിരിവുള്ള ആളാണ് ശ്രീ എ കെ ബാലന്‍ എന്നാണു വെപ്പ്. അദ്ദേഹം ഇപ്പോള്‍ വീണിരിക്കുന്നത് ഒരു ഷെഡ്ഡി പ്രശ്‌നത്തിലാണ്.
ബാലേട്ടന്‍ തന്നെ മൊയലാളിയായിട്ടുള്ള
ലളിതകലാ അക്കാദമി മികച്ച കാര്‍ട്ടൂണ്‍ ആയി തെരഞ്ഞെടുത്ത കെ കെ സുഭാഷിന്റെ ‘വിശ്വാസോ രക്ഷതി ‘എന്ന കാര്‍ട്ടൂണ്‍ ആണ് ഇപ്പോള്‍ അടിവസ്ത്ര പ്രശ്‌നം ചര്‍ച്ചയാക്കിയത്.
അങ്ങിനെ കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടുകയാണ്.
നമ്മള്‍ , കന്യാസ്ത്രീ പിടിയനായ ഫ്രാന്‍കോയെന്നും പി സി ജോര്‍ജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തില്‍ (പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രാങ്കോ എന്നാല്‍ കോഴി എന്നാണ് അര്‍ത്ഥം ) പോലീസ് തൊപ്പിമേല്‍ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവര്‍മെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്.
ഫ്രാന്‍കോയുടെ കയ്യില്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ ചാര്‍ത്തിക്കൊടുത്ത തിരുവടി എന്ന വടിയില്‍ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here