സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ?

0

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്്ചാത്തലത്തില്‍ തുടങ്ങിയ വിഴുപ്പലക്കലുകള്‍ കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്നിലായതിനെ പരിഹസിച്ച് കെ. മുരളീധരനെതിരെ വിമര്‍ശിച്ച് ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തി.
ജോസഫ് വാഴയ്ക്കന്റെ ഫേസ്ബുക്ക് പോസ്റ്റന്റെ പൂര്‍ണ്ണരൂപം:

‘നത്തോലി ഒരു ചെറിയ മീനല്ല’

‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’

എന്ത് ചെയ്യാം !!!

ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം.തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here