ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നൂലാമാലകള്‍ കടന്ന് പാവങ്ങള്‍ക്ക് പണം കിട്ടുന്നതില്‍ അപാതകയുണ്ടെന്നും കഴിഞ്ഞ പ്രളയകാലത്തെ പണംപോലും ആര്‍ക്കും കിട്ടിയില്ലെന്നും വിമര്‍ശനമുന്നയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയിരുന്നു. സിനിമാ രംഗത്തെ ആരുംതന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ യുവനടന്‍ ജോജു ജോര്‍ജ് ഇക്കാര്യത്തില്‍ ധര്‍മ്മജന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞിരിക്കയാണ്. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ഇരുവരും പ്രതികരണം നല്‍കിയത്.

തനിക്ക് അറിയുന്ന ധര്‍മജന്‍ നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണെന്നും ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹമെന്നും ജോജു സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here