നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയെ രക്ഷിക്കാന്‍ ഇടുക്കിയിലെ സി.പി.എം. നേതൃത്വം ശ്രമിക്കുന്നൂവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ ഇടുക്കി ജില്ലാ പോലീസ് മേധാവി വേണുഗോപാലിനെ ‘സ്തുതി’ച്ച് അഡ്വ.ജയശങ്കര്‍.

കൈക്കൂലി കൈകൊണ്ട് വാങ്ങാത്ത ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയില്‍ ഒരു അമ്മാച്ചന്റെ മകനാണെന്ന് ചില കുബുദ്ധികള്‍ പറയുന്നത് അസൂയ കൊണ്ടാണ്. വേണു സഖാവിന്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീന്‍ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയില്‍ പോസ്റ്റ് ചെയ്തതെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാന്‍ അനുവദിക്കില്ല.
പീരുമേട് ജയിലില്‍ ഒരു തടവുകാരന്‍ ന്യുമോണിയ പിടിച്ചു മരിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സഖാവ് വേണുഗോപാലിന് ഒരു പങ്കുമില്ല. ഇക്കാര്യം പാര്‍ട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം തുടരുന്നത് തീര്‍ത്തും അപലപനീയമാണ്.
സത്യസന്ധനും കര്‍മകുശലനുമായ ഒരു നിയമപാലകനാണ് സ. വേണുഗോപാല്‍. വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആണെങ്കിലും കര്‍മ്മം കൊണ്ട് തികഞ്ഞ ഗാന്ധിയന്‍. ആരെയും സ്വന്തം കൈ കൊണ്ട് നുളളി നോവിക്കില്ല, കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയില്‍ ഒരു അമ്മാച്ചന്റെ മകനാണെന്ന് ചില കുബുദ്ധികള്‍ പറയുന്നത് അസൂയ കൊണ്ടാണ്.
വേണു സഖാവിന്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീന്‍ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയില്‍ പോസ്റ്റ് ചെയ്തത്. പാര്‍ട്ടിയും സര്‍ക്കാരും ഏല്പിച്ച എല്ലാ ഉത്തരവാദിത്തവും അദ്ദേഹം ഭംഗിയായി നിറവേറ്റി. കയ്യേറ്റക്കാരുടെയും കളളവാറ്റുകാരുടെയും കഞ്ചാവ് കൃഷിക്കാരുടെയും പേടിസ്വപ്നമായി മാറി.
മാങ്ങയുളള മാവിന് ഏറു കിട്ടും. കഴിവുള്ള ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടാകും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. വേണുഗോപാലിനോടും മണിയാശാനോടും പാവപ്പെട്ടവരുടെ പാര്‍ട്ടിയോടും പക തീര്‍ക്കാന്‍ എതിരാളികള്‍ പീരുമേട്ടിലെ ജയില്‍ മരണം അവസരമാക്കുകയാണ്.
ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ നാളെ മണിയാശാന്റെ രാജി ചോദിക്കും, മറ്റന്നാള്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും. അതൊന്നും നടപ്പില്ല. ഈ സര്‍ക്കാര്‍ ഇതേപോലെ തന്നെ ഇനിയും ഭരിക്കും. ശൈലി മാറ്റുന്ന പ്രശ്‌നമില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയം വരുന്ന പഞ്ചായത്ത്- മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. എല്‍ഡിഎഫ് വീണ്ടും വരും, എല്ലാം ശരിയാകും.” ”

LEAVE A REPLY

Please enter your comment!
Please enter your name here