പെട്രോള്‍-ഡീസല്‍ വിലകൂട്ടിയ കേന്ദ്രം 303 സീറ്റ് നല്‍കി ജയിപ്പിച്ചവരോടുളള നന്ദി പ്രകടിപ്പിച്ചതാണെന്നും നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ച് സംസ്ഥാനം മാതൃക കാട്ടിയെന്നും അഡ്വ.ജയശങ്കര്‍. 20-ല്‍ 19-ലും തോല്‍പ്പിച്ചതിന്റെ പകവീട്ടിയതാണ് വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനയെന്നും അദ്ദേഹം പറയുന്നു.


കേന്ദ്ര സര്‍ക്കാര്‍ ജനനന്മ ലാക്കാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി; നമ്മുടെ സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.

ലോക്സഭയില്‍ 303 സീറ്റ് നല്‍കി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതില്‍ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കള്‍ പകരം വീട്ടുന്നു.

ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെല്‍വൂതാക!”

LEAVE A REPLY

Please enter your comment!
Please enter your name here