”52 ലും അബ്ദുള്ളക്കുട്ടിക്ക് കുട്ടികളുടെ മനസാണ്‍!”

0

മോഡിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ കൈയോടെ പൊക്കിയ കോണ്‍ഗ്രസിലെ അങ്കലാപ്പാണ് പുതിയ രാഷ്ട്രീയവിവാദം. വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്കെന്നാണ് അഡ്വ. ജയശങ്കറിന്റെ അഭിപ്രായം. പനിനീര്‍പ്പൂ പോലെ പരിശുദ്ധനും മാടപ്രാവിനെ പോലെ നിഷ്‌കളങ്കനുമായ അദ്ദേഹത്തിന് മനസ്സില്‍ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ലെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീര്‍പ്പൂ പോലെ പരിശുദ്ധന്‍, മാടപ്രാവിനെ പോലെ നിഷ്‌കളങ്കന്‍. മനസ്സില്‍ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ചതിനാണ് 2009 ജനുവരിയില്‍ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്‌പെന്‍ഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരന്റെ ശിഷ്യത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേരുകയും ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ ആത്മകഥ എഴുതുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാര്‍ട്ടിയും അത്ര സുഖത്തിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല.
നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം.
അബ്ദുല്ലക്കുട്ടി സാഹിബ്ബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുക: ‘നിങ്ങളെന്നെ ബിജെപിയാക്കി’.

LEAVE A REPLY

Please enter your comment!
Please enter your name here