‘അഷ്ടമംഗല്യ പ്രശ്‌നത്തിനുശേഷം ഗുരുവായൂര്‍ പ്രസാദ ഊട്ടില്‍ വിപ്ലവകരമായ തീരുമാനം’

0
ഗുരുവായൂര്‍ പ്രസാദ ഊട്ടില്‍ അഹിന്ദുക്കളെക്കൂടി പങ്കെടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തന്ത്രിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മരവിപ്പിച്ചതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ പതിവ് വെടിപൊട്ടിച്ചു. ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രസാദ ഊട്ടു സംബന്ധിച്ച് അഷ്ടമംഗല്യ പ്രശ്‌നം നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കള്‍ ക്ഷമിക്കുമല്ലോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ്ണരൂപം:

” സോറി, എച്ചൂസ് മീ!
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദു സഖാക്കള്‍ക്കു പ്രസാദ ഊട്ടു നടത്താനുളള വിപ്ലവകരമായ തീരുമാനം ഞങ്ങള്‍ ‘തല്ക്കാലം’ പിന്‍വലിക്കുകയാണ്.
സംസ്ഥാന ദേവസ്വം-സഹകരണ മന്ത്രിയും ഗുരുവായൂരപ്പ ഭക്തനുമായ സഖാവ് കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പ്രസാദ ഊട്ടില്‍ അഹിന്ദുക്കളെക്കൂടി സഹകരിപ്പിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. പാന്റ്‌സും ഷര്‍ട്ടും ഷൂസും ധരിച്ചു പ്രസാദമുണ്ണാനും വ്യവസ്ഥയുണ്ടാക്കി.
അപ്പോഴേക്കും തന്ത്രി ഉടക്കി, ബിജെപിക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു. പ്രശ്‌നം വഷളായി.ഗുരുവായൂര്‍ തന്ത്രിയെ കിന്ത്രി എന്നു വിളിച്ചിട്ടുണ്ട്, മുന്‍പ് ദേവസ്വം വകുപ്പ് ഭരിച്ച സഖാവ് ജി സുധാകരന്‍. എന്നാല്‍ കടകംപള്ളി അത്ര സാഹസികനല്ല. പുതിയ പരിഷ്‌കാരങ്ങള്‍ തല്ക്കാലം നടപ്പാക്കേണ്ട എന്നു നിര്‍ദ്ദേശിച്ചു.
ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രസാദ ഊട്ടു സംബന്ധിച്ച് അഷ്ടമംഗല്യ പ്രശ്‌നം നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കള്‍ ക്ഷമിക്കുമല്ലോ.”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here