ഉമ്മന്‍ചാണ്ടിക്ക് ‘മംഗളം’ പോരാ; അതുകൊണ്ട് ‘മനോരമ’ തന്നെ നേരാമെന്ന് അഡ്വ.ജയശങ്കര്‍

0

കുമ്മനത്തിനു പിന്നാലെ ദേശീയതലത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് പരക്കെ ആശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഇതിനിടെ വ്യത്യസ്തമായ ആശംസയാണ് അഡ്വ.ജയശങ്കര്‍ നേര്‍ന്നത്.

ആന്ധ്ര നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് ഒരു മെമ്പര്‍ പോലുമില്ലാത്ത അവസ്ഥയാണ്. ഈ സ്ഥിതിയില്‍ നിന്ന് പാര്‍ട്ടി നട്ടുനനച്ചു വളര്‍ത്തുകയെന്ന ശ്രമകരമായ ദൗത്യം ലഭിച്ച ഉമ്മന്‍ചാണ്ടിക്ക് മംഗളം നേര്‍ന്നാല്‍ മതിയാവില്ല. അതുകൊണ്ട് മനോരമ തന്നെ നേരാമെന്നാണ് ജയശങ്കര്‍ െൃയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല.

കുമ്മന്‍ജിയെ മിസോറം ഗവര്‍ണറായി നിയമിച്ചതിനു പിന്നാലെ, ഉമ്മന്‍ജിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രപ്രദേശത്തേക്ക് അയക്കുകയാണ്.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ആന്ധ്ര. ഇന്ദിരാഗാന്ധി തോറ്റ 1977ല്‍ പോലും ആന്ധ്രയില്‍ കോണ്‍ഗ്രസാണ് വെന്നിക്കൊടി പാറിച്ചത് 42ല്‍ 41സീറ്റോടെ.

ഇപ്പോഴത്തെ സ്ഥിതി പരമദയനീയമാണ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ ആന്ധ്രക്കാര്‍ കോണ്‍ഗ്രസിന് എതിരായി. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വരെ പാര്‍ട്ടിയില്‍ രാജിവെച്ചു. നിലവില്‍, ആന്ധ്ര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു മെമ്പര്‍ പോലുമില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യം പറയാനുമില്ല.

2019ഏപ്രില്‍ മാസത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പും നടക്കും. അതിനകം സംസ്ഥാനത്ത് പാര്‍ട്ടി നട്ടുനനച്ചു വളര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ജിയെ ഏല്പിച്ചിട്ടുളളത്.

ദേശീയ നേതാവായി ഉയര്‍ന്ന സ്ഥിതിക്ക് ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലേക്കു മത്സരിക്കാനും സാധ്യത കാണുന്നു. കേരളത്തില്‍ ഇനി രമേശ് ചെന്നിത്തല തന്നെ പരമോന്നത നേതാവ്.ഉമ്മന്‍ചാണ്ടിക്ക് മംഗളം നേര്‍ന്നാല്‍ മതിയാവില്ല; അതുകൊണ്ട് മനോരമ തന്നെ നേരുന്നു”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here