മനോരമ കുടുംബം തൂലികാനാമത്തില്‍ കൈവശം വച്ചിരുന്നത് പോയിക്കിട്ടി; കേരളം പറുദീസയാകുമെന്ന് ജയശങ്കര്‍

0

ബലനൂര്‍ പ്ലാന്റേഷന്റെ പേരില്‍ മനോരമ കുടുംബം കൈവശം വച്ചിരുന്ന
പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരികെ പിടിക്കാന്‍ ഹൈക്കോടതി ഉത്തരവിനെ അഭിനന്ദിച്ചും മനോരമയെ ട്രോളിയും അഡ്വ.ജയശങ്കര്‍. കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയ വാര്‍ത്തയെ ട്രോളല്ല എന്നു രേഖപ്പെടുത്തിയ മനോരമ ചാനലിന്റെ പാതയില്‍ ഈ വാര്‍ത്തയും ട്രോളല്ല എന്നു തന്നെ ശങ്കരന്‍വക്കീല്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

” ബലനൂര്‍ പ്ലാന്റേഷന്റെ തൂലികാ നാമത്തില്‍ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. (ട്രോളല്ല)

പാട്ടക്കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭൂമി കണ്ടത്തില്‍ മുതലാളിമാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. 200106 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് വിഷയം കുത്തിപ്പൊക്കി വിവാദമാക്കിയത്. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടു. അതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള അനുമതിയും നിരാകരിച്ചു.

പിആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നീ ന്യായാധിപന്മാരാണ് വിധി കല്പിച്ചത്.

ഈ പോക്കുപോയാല്‍ കേരളം വൈകാതെ പറുദീസയാകും.”

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here