പി.ശശിയുടെ മടങ്ങിവരവ്: സ്ത്രീ ശാക്തീകരണം  ഉറപ്പു വരുത്തുമെന്ന് ജയശങ്കര്‍

0
സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പി. ശശിയെ വീണ്ടും പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം നടക്കുന്നതിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനുള്ള നീക്കമാണിതെന്നും  കഴിവും കലാവാസനയും പരിഗണിച്ച് ശശിയെ കേന്ദ്രക്കമ്മറ്റിയില്‍ അംഗമാക്കാനാണ് സാധ്യതയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

” അവന്‍ വീണ്ടും വരുന്നു!
സഖാവ് പി ശശിയെ തിരിച്ചെടുക്കാനുളള സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി മലയാള മനോരമയും മാതൃഭൂമിയും മണത്തറിഞ്ഞു മാലോകരെ അറിയിച്ചു. ഇനി തലശ്ശേരി ഏരിയാ കമ്മറ്റിയില്‍ കൂടി റിപ്പോര്‍ട്ട് ചെയ്താല്‍ സഖാവിന് വിപ്ലവ പാര്‍ട്ടിയിലെ അംഗത്വം തിരിച്ചു കിട്ടുമത്രേ.
പി ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് ശശിയെ തിരിച്ചു കൊണ്ടുവരുന്നതെന്ന് മാധ്യമ സിന്‍ഡിക്കേറ്റുകാരും മറ്റ് അസൂയക്കാരും പ്രചരിപ്പിക്കുന്നുണ്ട്. അത് സത്യമാകാന്‍ ഇടയില്ല.
സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും അതുവഴി മഹത്തായ ഇന്ത്യന്‍ വിപ്ലവത്തിനു വഴിയൊരുക്കാനും ശശി സഖാവിന്റെ പുനരാഗമനം സഹായിക്കും.
സഖാവ് ഗോപി കോട്ടമുറിയെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. കഴിവും കലാവാസനയും പരിഗണിച്ച് ശശിയെ കേന്ദ്രക്കമ്മറ്റിയില്‍ അംഗമാക്കാനാണ് സാധ്യത.
ഉണര്‍വുളള മണവാട്ടിമാരേ ദീപങ്ങള്‍ കൊളുത്തുവിന്‍! അവന്‍ വീണ്ടും വരുന്നു”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here