ജസ്റ്റിസ് പി. ഉബൈദന്റെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് അഡ്വ.ജയശങ്കര്‍

0

കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പി ഉബൈദിന്റെ വിടവാങ്ങല്‍ പ്രസംഗത്തെ ട്രോളി അഡ്വ.ജയശങ്കര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശമെന്നും പാവം മാണിസാറിന്റെ കേസ് കേള്‍ക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിക്കാഞ്ഞത് ഭാഗ്യദോഷമാണണെന്നുമാണ് ജയശങ്കറിന്റെ അഭിപ്രായം.

നീതിമാന്‍ പനപോലെ തഴയ്ക്കുമെന്നാണ് ബൈബിള്‍ വചനമെന്നു കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കേരള ഹൈക്കോടതിക്കു തീരാനഷ്ടം: ജസ്റ്റിസ് പി ഉബൈദ് വിടവാങ്ങി.
അഴിമതിക്കേസില്‍ പ്രതിയാകുന്ന ജനനേതാക്കളുടെ ആശാകേന്ദ്രമായിരുന്നു ഉബൈദ് സാഹിബ്. കെമാല്‍ പാഷയുടെ നേര്‍വിപരീതം.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി, ബാര്‍കോഴ കേസില്‍ കെ ബാബു, ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ബന്ധുനിയമന കേസുകളില്‍ ഈപി ജയരാജനും കെടി ജലീലും. പാവം മാണിസാറിന്റെ കേസ് കേള്‍ക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിക്കാഞ്ഞത് ഭാഗ്യദോഷം. ഡോ ജേക്കബ് തോമസിനെ നിരന്തരം വിമര്‍ശിച്ച് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യിക്കാന്‍ കഴിഞ്ഞത് സുകൃതം.
‘നിയമങ്ങളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുളളതാണ്. ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും സംരക്ഷിക്കാനും സ്വതന്ത്ര ജുഡീഷ്യറി ശക്തിപ്പെടുത്താനും നടപടികള്‍ ആവശ്യമാണ്… നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ പൊതുജനത്തിന്റെ ഹൃദയത്തുടിപ്പു മനസിലാക്കണം..സാമൂഹിക യാഥാര്‍ഥ്യവും തത്വവും അറിയാതെ യാന്ത്രികമായി നടത്തുന്ന നിയമ വ്യാഖ്യാനം ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും’: വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉബൈദ് സഹന്യായാധിപരെയും അഭിഭാഷക സുഹൃത്തുക്കളെയും ഓര്‍മിപ്പിച്ചു.
ഉബൈദിന്റെ ജീവിതമാണ് ഉബൈദിന്റെ സന്ദേശം. നീതിമാന്‍ പനപോലെ തഴയ്ക്കും എന്ന് ബൈബിള്‍ വചനം. ”

കേരള ഹൈക്കോടതിക്കു തീരാനഷ്ടം: ജസ്റ്റിസ് പി ഉബൈദ് വിടവാങ്ങി. അഴിമതിക്കേസിൽ പ്രതിയാകുന്ന ജനനേതാക്കളുടെ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 18, 2019

LEAVE A REPLY

Please enter your comment!
Please enter your name here