”പ്രകാശ് കാരാട്ടിന് ഈ സര്‍ക്കാരിനെപ്പറ്റി ഒരു ചുക്കും അറിയില്ല”

0
23

ലഘുലേഖ പിടിച്ചാല്‍ മാവോയിസ്റ്റാകില്ലെന്നു പറഞ്ഞ പ്രകാശ്കാരാട്ടിന് പിണറായി സര്‍ക്കാരിനെക്കുറിച്ച് ഒരുചുക്കുമറിയില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. സമകാലികവിഷയങ്ങളില്‍ നര്‍മ്മംകലര്‍ത്തി രൂക്ഷമായി പ്രതികരിക്കാറുള്ളയാളാണ് ജയശങ്കര്‍.

പോലീസ് ഉപദേഷ്ടാവിനെയും മേധാവിയെയും നിയന്ത്രിക്കാന്‍ അമിത്ഷാ ഉള്ളപ്പോള്‍ പ്രകാശ് കാരാട്ട് സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളില്‍ മാത്രം അഭിപ്രായം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നാണ് ജയശങ്കറിന്റെ അഭിപ്രായം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പന്തീരങ്കാവിലെ പിഞ്ചുബാലന്മാരെ മാവോയിസ്റ്റ് മുദ്ര കുത്തി ഊപ്പ ചുമത്തിയ നടപടി തെറ്റാണെന്ന് ലോക വിപ്ലവ പാര്‍ട്ടിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
ഇതേ അഭിപ്രായം മുമ്പ് ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഫലമില്ല. ജാമ്യം നിഷേധിച്ചു, കുട്ടികള്‍ ജയില്‍വാസം തുടരുന്നു.
പ്രകാശ് കാരാട്ടിന് ഈ സര്‍ക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല. ആരെ വെടിവച്ചു കൊല്ലണം, ആരെ മാവോയിസ്റ്റ് മുദ്ര കുത്തണം, ഊപ്പ ചുമത്തണം എന്നു തീരുമാനിക്കാന്‍ ഇവിടെ രമണ്‍ ശ്രീവാസ്തവയുണ്ട്, ലോകനാഥ ബെഹ്‌റയുമുണ്ട്. അവര്‍ക്ക് സമയാസമയം നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തില്‍ അമിട് ഷായുമുണ്ട്.പ്രകാശ് കാരാട്ടിന്റെ അഭിപ്രായങ്ങള്‍ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതം.

പന്തീരങ്കാവിലെ പിഞ്ചു ബാലന്മാരെ മാവോയിസ്റ്റ് മുദ്ര കുത്തി ഊപ്പ ചുമത്തിയ നടപടി തെറ്റാണെന്ന് ലോക വിപ്ലവ പാർട്ടിയുടെ മുൻ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 7, 2019

LEAVE A REPLY

Please enter your comment!
Please enter your name here