പഴയ മൊതലാളിയെ കളിയാക്കി പഴയ പണിക്കാരന്‍

0
34

യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ നിന്നും കണ്ടെടുത്ത ‘ഉത്തരക്കടലാസ്’ എന്ന പേരില്‍ മാതൃഭൂമി ഒന്നാംപേജില്‍ അച്ചടിച്ച ഫോട്ടോ മാറിയതോടെ പത്രത്തിനെതിരേ പലകോണുകളില്‍ നിന്നും പരിഹാസവും വിമര്‍ശനവും ഉയരുകയാണ്. പരിഹസിക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്.

മാതൃഭൂമിയില്‍ ജോലി ചെയ്ത് മൊതലാളിയോട് കലഹിച്ചും നല്ല അവസരം മുതലാക്കി മറ്റുസ്ഥാനപനങ്ങളില്‍ പോയവരുമെക്കെ ഈ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുമുണ്ടെന്നതാണ് രസകരം. എല്ലാവരും പഴയ മൊതലാളിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

മാതൃഭൂമി ന്യൂസില്‍നിന്നും വിട്ടശേഷം നിലവില്‍ 24 ന്യൂസില്‍ ജോലിചെയ്യുന്ന ഹര്‍ഷന്‍ പൂപ്പാറക്കാരനാണ് അവരില്‍ പ്രമുഖന്‍. മാധ്യമപ്രവര്‍ത്തകന്‍ പള്ളിക്കൂടത്തില്‍ പോണമെന്ന് നിര്‍ബദ്ധമില്ലെങ്കിലും മൂട്ടയുടെ ബുദ്ധിയെങ്കിലും കാട്ടണമെന്നുമാണ് ഹര്‍ഷന്റെ പോസ്റ്റ്. ഒരു മണിക്കൂറിനകം അറുന്നൂറോളം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെ ആക്രമിക്കുന്നൂവെന്ന മട്ടില്‍ ആരോപണമുയര്‍ത്തുന്നവര്‍ മാതൃഭൂമിയുടെ അക്കിടി ആഘോഷമാക്കുകയാണ്. പത്രത്തിന്റെ ചുമതലപ്പെട്ടവരില്‍ നിന്നും ഇതേക്കുറിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


മാധ്യമപ്രവര്‍ത്തകനാവാന്‍ പള്ളിക്കൂടത്തില്‍ പോണംന്ന് ഒരു നിര്‍ബ്ബന്ധോം ഇല്ല,
എഴുതാനും വായിക്കാനും പഠിച്ചാമതി.
പക്ഷേ മിനിമം മൂട്ടേടെ ബുദ്ധിയെങ്കിലും വേണം.ഗ്രൂപ്പായും സോളോ ആയും എഴുതാവുന്ന പരൂക്ഷാപേപ്പര്‍ കണ്ടെത്തിയ മഹാനുഭാവാ അങ്ങാരായാലും അങ്ങേയ്‌ക്കെന്റെ നമോവാകം.
(വാര്‍ത്ത വായിച്ചിട്ട് വിവരദോഷംകൊണ്ടെഴുതിയതാണെന്ന് തോന്നുന്നില്ല,കുബുദ്ധിതന്നെയാണ്.)

മാധ്യമപ്രവർത്തകനാവാൻ പള്ളിക്കൂടത്തിൽ പോണംന്ന് ഒരു നിർബ്ബന്ധോം ഇല്ല,എഴുതാനും വായിക്കാനും പഠിച്ചാമതി.പക്ഷേ മിനിമം…

Harshan Poopparakkaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜುಲೈ 15, 2019

LEAVE A REPLY

Please enter your comment!
Please enter your name here