”കേസില്‍ പ്രതിയായവര്‍ മത്സരിക്കുന്ന നാട്ടില്‍ നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍”

0

ശ്രീനിവാസനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരേ പ്രതികരിച്ച് നടന്‍ ഹരീഷ് പേരാടി.
സ്വന്തം പേരില്‍ 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നതെന്നും അരി തന്നെയാണ് തിന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ‘ വടക്ക്‌നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് …എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍ എന്നെ ഉള്‍കാഴചയില്ലാത്ത മദ്ധ്യവര്‍ഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം…

കാരണം ഞങ്ങള്‍ കൃത്യമായി ടാക്‌സും അടക്കാറുണ്ട്… എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്… സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത WCC യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്…

പിന്നെ സ്വന്തം പേരില്‍ 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍ …. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത് … അരി തന്നെയാണ് തിന്നുന്നത് …

LEAVE A REPLY

Please enter your comment!
Please enter your name here