കേരളത്തിലും ഉത്തരേന്ത്യ ആവര്‍ത്തിക്കുമ്പൊഴും മൗനത്തിലാണ്ടുപോയ സാംസ്‌കാരിക നായകര്‍ സമൂഹത്തില്‍ പരിഹാസ്യരായി നില്‍പുണ്ട്. ഇതുപോലെ തന്നെ വലിയനാവുമായി എല്ലാവിഷയങ്ങളിലും പ്രതികരിക്കാനിറങ്ങുന്ന സ്ത്രീപക്ഷകൂട്ടായ്മകളിലെ നിറസാന്നിധ്യങ്ങളും വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം അറിഞ്ഞമട്ടില്ല.

സിനിമയിലെ വനിതകളുടെ പ്രശ്‌നപരിഹാരത്തിനായി രൂപീകരിച്ച വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മയിലെ വനിതാ രത്‌നങ്ങള്‍ ഈ സംഭവത്തില്‍ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കയാണ് നടന്‍ ഹരീഷ് പേരടി.

‘സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.’ എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here