ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ ആഷിക്അബുവും ഗീതുവും പാര്‍വതി തിരുവോത്തും വാ തുറക്കണമെന്ന് ഹരീഷ് പേരടി

0
25

സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന നടനാണ് ഹരീഷ്‌പേരടി. ഷെയിന്‍നിഗം പ്രശ്‌നം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ആഷിക്അബു, ശ്യാംപുഷ്‌ക്കരന്‍, രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വതിതിരുവോത്ത് എന്നിവര്‍ വാതുറന്ന് അഭിപ്രായം പറയണമെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയിലെയും അന്യഭാഷാ സിനിമകളിലെയും രാഷ്ട്രീയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പററിയതെന്നും നിങ്ങള്‍ ഷെയിനിനെ അനുകൂലിച്ചാലും ഇല്ലെങ്കിലും ആ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നൂവെന്നുമാണ് ഹരീഷ് കുറിച്ചത്.

പൂര്‍ണ്ണരൂപം:

നിര്‍മ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി…ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്…യോജിക്കാം … വിയോജിക്കാം..ഇനിയെങ്കിലും പറയു…ആഷിക്അബു…ശ്യാംപുഷ്‌ക്കരന്‍…രാജീവ് രവി …ഗീതു മോഹന്‍ദാസ്…പാര്‍വതിതിരുവോത്ത്…ഇനിയുമുണ്ട് പേരുകള്‍ …നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ…നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികള്‍ ചര്‍ച്ചചെയ്യുന്നു…മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പററിയത്..അവനെ നിങ്ങള്‍ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..

നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി…ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്…യോജിക്കാം ……

Hareesh Peradi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 28, 2019

LEAVE A REPLY

Please enter your comment!
Please enter your name here