തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധിക്കുന്നത് തുടരുകയാണ്. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ ഇന്ധന വില വര്‍ദ്ധനവ് സെഞ്ച്വറി അടിക്കാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വരുകയുള്ളൂ. ഇന്ധനവും വിലയും ഇങ്ങനെ വേണോ സംവാദത്തില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്.

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്,കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം- പി. സി. തോമസ്

ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില ഒരു മാനദണ്ഡവും ഇല്ലാതെ എണ്ണകമ്പിനികള്‍ വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മൗന അനുവാദത്തോടെആണന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനും,മുന്‍ കേന്ദ്രമന്ത്രിയുംമായ പി.സി. തോമസ് കുറ്റപ്പെടുത്തി.എണ്ണ കമ്പിനികള്‍ വില നിശ്ചയിക്കുന്ന രീതിയില്‍ മറ്റങ്ങള്‍ അത്യാവശ്യംമാണ് ഇപ്പോള്‍ അന്തര്‍ദേശീയ വില അനുസരിച്ച് ആണ്( Import Parity Price) എണ്ണ കമ്പിനികള്‍ വില നിശ്ചയിക്കുന്നത്, എന്നാല്‍ ഇത് അശാസ്ത്രീയമാണ് കാരണം ഇന്ത്യ പെട്രോള്‍-ഡീസല്‍ ഇറക്കുമതി ചെയ്യുന്നില്ല ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് സംസ്‌കരിക്കുകയാണ് .അപ്പോള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റിലെ പകുതിയില്‍ താഴെ വിലയെ ഇന്ത്യ സംസ്‌കരിക്കുന്ന പെട്രോള്‍-ഡീസല്‍ വിലയുളളു എന്നാല്‍ എണ്ണകമ്പിനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗന അനുവാദത്തോടെ അന്തര്‍ദേശീയ മാര്‍ക്കറ്റിലെ പെട്രോള്‍ -ഡീസല്‍ വില ഇന്ത്യ യിലെ പാവപ്പെട്ടവില്‍ നിന്നും ഈടാക്കുന്നത്.
ദിനംപ്രതിയുള്ള എണ്ണകമ്പിനികളുടെ ഈ കൊളളക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ ‘ആവിശൃസാധന നിയമത്തിന്റെ മൂന്നാംവകുപ്പ്’ അനുസരിച്ച് അടിയന്തിരമായി ഇടപെട്ട് പെട്രോള്‍- ഡീസല്‍ വില കുറക്കണംമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പി. സി . തോമസ് ആവിശൃപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here