തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിനത്തില്‍ മുഖ്യമന്ത്രിയടക്കം ‘അയ്യപ്പനു’ശരണം വിളിച്ചതോടെ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നൂവെന്ന എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി സുകുമാരന്‍നായരുടെ പ്രസ്താവനയോടെ ഇടതുപക്ഷം അദ്ദേഹത്തിനെതിരേയുള്ള ആക്രമണം കടുപ്പിച്ചതോടെ മന്നത്തുപദ്മനാഭന്റെ കുടുംബാംഗം തന്നെ സുകുമാരന്‍നായരെ പിന്തുണച്ച് രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്‍.എസ്.എസും അയ്യപ്പനും’ എന്ന തലക്കെട്ടിലാണ് അദ്ദേഹം കുറിപ്പിട്ടത്.
ശബരിമല യുവതീ പ്രവേശന സംഭവം മുതല്‍ എന്‍.എസ്.എസ്. വിശ്വാസികള്‍ക്കൊപ്പമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ന് വീണ്ടും നിലപാട് അരക്കിട്ടുറപ്പിച്ചപ്പോള്‍ പലര്‍ക്കും കുരു പൊട്ടിയെന്നും ഡോ. ബാലശങ്കര്‍ മന്നത്ത് പ്രതികരിച്ചു.
എന്‍.എസ്. ഭക്തരോടൊപ്പം എന്നു പറഞ്ഞാല്‍ കുറ്റമാകുമെന്നും ജന്മി അടിയാന് സമ്പ്രദായം ഇപ്പോഴും നിലവിലുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് തകര്‍ത്തെറിയാന്‍ രണ്ടു പ്രമുഖ സമുദായങ്ങളും മുന്നാട്ടു വരണമെന്നും എസ്.എന്‍.ഡി.പി. യോഗത്തെയും സൂചിപ്പിച്ചുകൊണ്ട് ഡോ. ബാലശങ്കര്‍ മന്നത്ത് എഴുതി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്‍.എസ്.എസും അയ്യപ്പനും
ശബരിമല സ്ത്രീ പ്രവേശന സംഭവം മുതല്എന്.എസ്.എസ്. വിശ്വാസികള്‍ക്കൊപ്പമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വീണ്ടും നിലപാട് അരക്കിട്ടുറപ്പിചപ്പോള് പലര്‍ക്കും കുരു പൊട്ടി. എന്‍.എസ്.എസിനു രാഷ്ട്രീയമുണ്ടു പോലും.
ബഹു: വെള്ളാപ്പള്ളി നടേശന് അവര്‍കളുടെ ധര്‍മ്മ പത്നി ശ്രീമതി പ്രീതി നടേശന് ശബരി മലസംഭവത്തില് അതിയായ ദു:ഖം പങ്കു വച്ചു കൊണ്ട് നടത്തിയ പ്രസ്താവന അയ്യപ്പഭക്തര്‍ക്ക് വലിയൊരു പിന്തുണയായിരുന്നു.
എല്ലാക്കാലവും രാഷ്ട്രീയം മിണ്ടാതെ വോട്ടു കുത്തു മാത്രം കടമയായി കരുതി ഇടതു വലതിനെ ഭരണത്തിലേറ്റിക്കോള്ണം എന്നത് അലിഖിത നിയമമായി പലരും കരുതിപ്പോന്നു.
എന്‍.എസ്. എസ്. ഭക്തരോടൊപ്പം എന്ന് മിണ്ടിയാല്‍ കുറ്റം. ജന്മി അടിയാന് സoപ്രദായം ഇപ്പോഴും നിലവിലുണ്ടോ. ഉണ്ടെങ്കില്‍ അത് തകര്‍ത്തെറിയാന്‍ രണ്ടു പ്രമുഖ സമുദായങ്ങളും മൂന്നാട്ടു വരിക.
ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളേയും പരിഹസിച്ച് അപമാനിച്ചിട്ട് പറയുന്നു അയ്യപ്പ വിശ്വാസികള്‍ പോലും LDF ന് വോട്ടു ചെയ്യുമെന്ന്. മുറിപ്പെടുത്തിയ വിശ്വാസികളുടെ ഹൃദയത്തില്‍ വീണ്ടും മുളകരച്ചു തേക്കുന്നു.
സ്വാഭിമാനം രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന സര്‍ക്കാരാണ് നിലവില്‍ വരേണ്ടത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നിരവധി വിശ്വാസികളായ എം.എല്‍.ഏ മാര്‍ ഇത്തവണ ജയിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.