ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോഴും കേരളത്തില്‍ സ്വര്‍ണക്കടത്തും ‘വമ്പന്‍ സ്രാവിനെ’ പിടിക്കലുമാണ് ചര്‍ച്ചയെന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഡിസംബറിലെ ഡല്‍ഹിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു! മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു!
നാണം വേണം നാണം,’ ജോയ് മാത്യു ഫേസ്ബുക്കിലെഴുതി.

പോസ്റ്റില്‍ കേരള സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം എന്നാണ് അദ്ദേഹം ചോദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം

”സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ.

അതിനേക്കാള്‍ വമ്പന്‍മാര്‍ മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു.

പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം?അതിനാല്‍ അത് വിട്.

ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പില്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍
കൂടും കുടുംബവും വിട്ട,് വിശന്നും തളര്‍ന്നും, ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണം .”

LEAVE A REPLY

Please enter your comment!
Please enter your name here