വീണ്ടുമൊരു ചുവടുമാറ്റം ? മോദിയെ സ്തുതിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ള കുട്ടി

0

കണ്ണുര്‍: ദേശീയ തലത്തിലേറ്റ പ്രഹരത്തില്‍ നിന്ന് കോണ്‍ഗ്രസ് മുക്തമാവുന്നതിനു മുമ്പേ മറ്റൊരു വലിയ പ്രഹരമായി നേതാക്കന്മാരുടെ നിലപാട് മാറ്റം. ഗാന്ധിജിയുടെ നാട്ടുകാരനായ മോദി ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്റെ ഭരണത്തില്‍ പ്രയോഗിച്ചതാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്ന് മുന്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സ്വച്ഛ് ഭാരത് പദ്ധതി അടക്കം ചൂണ്ടിക്കാട്ടിയള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി
നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ
എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?
എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ
പ്രതിപക്ഷക്കാര്‍ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്
എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്
വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയന്‍ മൂല്യം
ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്
മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു….
നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍
ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക…
ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി
2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷന്‍ നല്‍കിത്
കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം
മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു
ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക്
മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്.
ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?
സ്മാര്‍ട്ട് സിറ്റികളും
ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്…
നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്….
നരേന്ദ്രമോദിയെ
വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്….
പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി.

LEAVE A REPLY

Please enter your comment!
Please enter your name here