വിജയികളോട് കലക്ടര്‍ ബ്രോ: പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുക

0

പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുകയെന്ന ഉപദേശത്തോടെ സിവില്‍ സര്‍വീസ് വിജയികളെ സ്വാഗതം ചെയ്ത് കലക്ടര്‍ ബ്രോ.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം. പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുക. ഞങ്ങളെക്കാളൊക്കെ മിടുക്കരാണ് ഓരോ പുതിയ ബാച്ചിലും വരുന്ന യുവ ഉദ്യോഗസ്ഥര്‍. പലരും അസ്വസ്ഥരാവുമെങ്കിലും നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവാണ് നാടിന്റെ പ്രതീക്ഷ. സിവില്‍ സര്‍വീസില്‍ അനുഭവങ്ങളും പാളിച്ചകളും കാണും ക്ഷമയും വിവേകവും കൈമുതലാക്കുക, ആത്യന്തിക നീതിയില്‍ വിശ്വസിക്കുക. ഭീഷണിയും ഗൂഢാലോചനകളും അപമാനങ്ങളും ട്രാപ്പുകളും ഒക്കെ കാണും. ബട്ട്, സത്യമേവ ജയതേ.
അഭിനന്ദനങ്ങള്‍! സ്വാഗതം! ശ്രീധന്യക്കും മറ്റ് വിജയികള്‍ക്കും സ്‌നേഹത്തോടെ സ്വാഗതം.
Congrats and welcome to the service to the nation. Live your life with your backbone intact and head held high while executing the law of the land and upholding the Constitution of India. I’m sure all of you get smarter and more intelligent with every batch.. it might create unrest in the minds of people who want status quo. Ignore then and move on…believe in ultimate justice and have patience…there would be േൃമps and insults and challenges galore… but േൃൗth ultimately േൃശumphs.. make us all proud ?? Welcome Sreedhanya and all other successful candidates.

LEAVE A REPLY

Please enter your comment!
Please enter your name here