‘മഹാനടന്‍ മെഴുക്പ്രതിമപോലെയായി’ ;  മനഃശാസ്ത്രജ്ഞന് പൊങ്കാലയിട്ട് തുടങ്ങി;  തെറിവിളിയുമായി ആരാധകര്‍

0
പറയുന്നത് മനഃശാസ്ത്രജ്ഞനാണ്. അപ്പൊപ്പിന്നെ കാര്യം ഏതാണ്ട് കാണും. പ്രായവും ജരാനരകളും ഭയക്കുന്ന വെള്ളിത്തിരയിലെ താരങ്ങളെക്കുറിച്ചാണ് മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്‌റ്റെഴുതിയത്.
മലയാളത്തിന്റെ മഹാനടന്‍ ചെറുപ്പം വീണ്ടെടുക്കാന്‍ ശ്രമിച്ച് മുഖത്ത് ഒരൊറ്റ ഭാവം മാത്രം നിലനിര്‍ത്തുന്ന സമകാലിക അവസ്ഥ മനസിലാക്കാന്‍ മനഃശാസ്ത്രം പഠിക്കണമെന്നില്ല. എങ്കിലും മുഖത്ത് നോക്കിപ്പറയാന്‍ ആരും മെനക്കെടാറുമില്ല. മാധ്യമങ്ങള്‍ നല്ല നിലയില്‍ പുകഴ്ത്തുന്നുമുണ്ട്. അതെന്തായാലും ഡോക്ടര്‍ കൃത്യമായിത്തന്നെ കുറിച്ചു; മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തന്നെ. പോരേ പൂരം.
പാവം മനഃശാസ്ത്രജ്ഞനിട്ട് തെറിവിളിയുടെ പൊങ്കാലയിട്ട് ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് 13 കാരനെ പീഡിപ്പിച്ച മനഃശാസ്ത്രജ്ഞനെതിരേയുള്ള കേസ് എങ്ങുമെത്താതെപോയ സംഭവത്തില്‍ പ്രതികരിച്ചില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍ പോസ്റ്റ് ഇതുവരെയും പിന്‍വലിച്ചിട്ടില്ല.  സോഷ്യല്‍മീഡിയായിലെ താരാരാധകരുടെ മനഃശാസ്ത്രത്തെക്കുറിച്ച് മറ്റൊരുപോസ്റ്റ് ഉടന്‍പ്രതീക്ഷിക്കാം.

ഡോക്ടറുടെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്. നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.
പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്.പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ,സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്.
എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്. നന്നായി വരട്ടെ.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here