അഭിമന്യുവിന്റെ മരണവും ‘ഒറ്റപ്പെട്ട സംഭവം’; ചിന്ത ഒരു സംഭവം തന്നെ!!!

0

യുവജന കമ്മിഷന്‍ അധ്യക്ഷയായ ചിന്താ ജെറോമിന്റെ ചിന്തകളില്‍ പലതും അല്‍പം കടന്ന കൈയാണെന്ന് അധിക്ഷേപിക്കുന്നതില്‍ സഖാക്കളുമുണ്ട്. എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നതിലും കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് എറണാകുളം മഹാരാജാസില്‍ മതതീവ്രവാദികളുടെ കത്തിക്കിരയായ അഭിമന്യുവെന്ന ചെറുപ്പക്കാരന്റെ മരണം. കാമ്പസുകളിലും സമൂഹത്തിലും മതചിന്തയുടെ തീവ്രവിത്തുപാകാനുള്ള ആസൂത്രിതശ്രമാമാണെന്ന് തിരിച്ചറിഞ്ഞിട്ടും ചിന്താ ജെറോമിനിത് ‘ഒറ്റപ്പെട്ട സംഭവം’ ആയതാണ് സഖാക്കളെ ചൊടിപ്പിക്കുന്നത്. അഭിമന്യുവിനെ ഓര്‍മ്മിച്ച് എഴുതിയ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളിലാണ് സംഭവത്തെ ഒറ്റപ്പെട്ടതായി ചിന്ത കുറിച്ചത്.

വരികള്‍ ഇങ്ങനെ:

” സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്.പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.
പ്രിയപ്പെട്ട സഹോദരാ……
ഹൃദയം നീറുന്നു……”


ഈ പോസ്റ്റിനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നതും. സുടാപ്പികള്‍ കൊന്നതല്ല, സ്വയം വെട്ടിമരിച്ചതാണ് എന്നുകൂടി എഴുതിക്കൂടെ എന്നും രണ്ടാം സിന്ധുജോയിയാണ് ചിന്താ ജെറോമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here