ഒരൊറ്റ എം.എല്‍.എ. മാത്രമേ ബി.ജെ.പിക്കുള്ളൂ, നേമത്തെ രാജേട്ടന്‍. അടുത്തിടെ ഒ.രാജഗോപാല്‍ നിയമസഭയില്‍ മന്ത്രി കടകംപള്ളിയോട് ഒരു ചോദ്യം ചോദിച്ചു. ഒരൊറ്റച്ചോദ്യമായിരുന്നെങ്കിലും കടകംപള്ളിക്ക് മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലത്രേ. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സഹകരണമേഖലയ്ക്ക് ഇതുവരെ എത്ര ഫണ്ട് നല്‍കിയെന്നായിരുന്നു രാജേട്ടനറിയേണ്ടിയിരുന്നത്. പാവം, കടകംപള്ളിക്ക് പറയാന്‍മാത്രം ഒന്നുമുണ്ടായില്ല. കാരണം 201415 മുതല്‍ 201718 വരെ ഒരൊറ്റ പൈസയും കേന്ദ്രം അനുവദിച്ചിരുന്നില്ലത്രേ. ഒടുവില്‍ ഈ സഹായവിതരണം അതുപോലെ മന്ത്രി അറിയിക്കുകയും ചെയ്തു.

മന്ത്രി കടകംപള്ളിസുരേന്ദ്രനാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ”പ്രിയപ്പെട്ട ശ്രീ ഒ.രാജഗോപാല്‍ എന്നോട് നിയമസഭയില്‍ ഒരു ചോദ്യം ഉന്നയിച്ചു..” എന്നുമാത്രം കുറിച്ച് നിയമസഭാരേഖകളിലെ മറുപടി പോസ്റ്റുചെയ്യുകയായിരുന്നു. എങ്കിലും കേന്ദ്രത്തില്‍ മോഡി ഭരിക്കുമ്പോള്‍ ‘വട്ടപ്പൂജ്യം’ അനുവദിച്ചവിവരം ഒരൊറ്റ ചോദ്യത്തിലൂടെ പുറത്തുകൊണ്ടുവന്ന രാജേട്ടന്‍ കാണിച്ചതല്ലേ യഥാര്‍ത്ഥ ഹീറോയിസമെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here