അയോധ്യാ വിധിയില്‍ കരുണാകര ‘ബുദ്ധി’ കണ്ടെത്തി ജയശങ്കര്‍

0
2

കേരളരാഷ്ട്രീയത്തിലെ ചാണക്യപദവിക്ക് കെ. കരുണാകരനുശേഷം മറ്റൊരാള്‍ വന്നിട്ടില്ല. അയോധ്യ വിധിക്ക് കേട്ടപ്പോള്‍ മണ്‍മറഞ്ഞ കെ. കരുണാകരന്‍ മറ്റൊരു വിശ്വാസപ്രശ്‌നത്തെ കൈകാര്യം ചെയ്തതിനെ ഓര്‍ത്തെന്ന് അഡ്വ.ജയശങ്കര്‍.

1983-ല്‍ ശബരിമലയ്ക്കടുത്ത് നിലക്കലില്‍ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും പള്ളി പണിയാനുള്ള ശ്രമങ്ങള്‍ ഉടലെടുക്കുകയും ചെയ്തപ്പോള്‍ ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി രംഗത്തുവന്നു. ഇതില്‍ കരുണാകരന്‍ നടത്തിയ നീക്കമാണ് അയോധ്യാ വിധിക്ക് സമാനമായി ജയശങ്കര്‍ വിലയിരുത്തുന്നത്്. അന്ന് പള്ളി പണിയാന്‍ ശബരിമലയ്ക്കു പുറത്ത് 5 ഏക്കര്‍ നല്‍കി കരുണാകരന്‍ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

” അയോധ്യ കേസിലെ വിധി വന്നപ്പോള്‍ മണ്‍മറഞ്ഞ നമ്മുടെ ലീഡര്‍ കണ്ണോത്ത് കരുണാകരനെ ഓര്‍മ്മ വന്നു.
1983ല്‍ ശബരിമലയ്ക്കടുത്ത് നിലക്കലില്‍ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാന്‍ അത് മാര്‍ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ് പള്ളി പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി എതിര്‍ത്തു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ പളളി പണിയാന്‍ പാടില്ല എന്ന് ശഠിച്ചു. മുഖ്യമന്ത്രി കരുണാകരന്‍, പൂങ്കാവനത്തിനു പുറത്ത് ആങ്ങാമൂഴിയില്‍ അഞ്ചേക്കര്‍ സ്ഥലം പളളിപണിയാന്‍ പതിച്ചു കൊടുത്തു. അതോടെ നിലക്കല്‍ പ്രശ്‌നം
കെട്ടടങ്ങി.
അല്‍പം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി.”

അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ നമ്മുടെ ലീഡർ കണ്ണോത്ത് കരുണാകരനെ ഓർമ്മ വന്നു. 1983ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

LEAVE A REPLY

Please enter your comment!
Please enter your name here