തീര്‍ത്തും ഹീനമായ കൃത്യമാണ് അയാള്‍ ചെയ്തത്: എ.കെ. ആന്റണി

0
5

കോഴിക്കോട്: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ വൈദികനാണെന്ന് പറയാന്‍ തന്നെ നാണക്കേടാണെന്നും വൈദികനാണെന്ന ഒരു പരിഗണനയും നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തീര്‍ത്തും ഹീനമായ കൃത്യമാണ് അയാള്‍ ചെയ്തത്. കൊടും ക്രിമിനലിനെപോലെ വേണം കൈകാര്യം ചെയ്യാന്‍. ഒരു തരത്തിലും അയാള്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു.

സംഭവം കേരളത്തിന് വലിയ നാണക്കേടുണ്ടാക്കി. കേരളത്തില്‍ സ്ത്രീസുരക്ഷ വലിയ അപകടത്തിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ബജറ്റ് ചോര്‍ച്ച ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചയെന്ന് ഇതില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here