ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും

0

കൊച്ചി: മീടൂവില്‍ എം.ജെ. അക്ബറിന്റെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു സരിതയുടെ പരാതി അവഗണിക്കാനാവില്ലെന്ന് അഡ്വ. എ. ജയശങ്കര്‍. ഉമ്മന്‍ ചാണ്ടിക്കും വേണുഗോപാലിനും വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാകേണ്ടി വരും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരുമെന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍.

ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെയും ഇതുപോലുളള പരാതികള്‍ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മള്‍ അതിജീവിക്കും,
സഖാവ് സരിതയ്‌ക്കൊപ്പം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here