‘ടെസ്റ്റ് എഴുതി പാസായതാണ്’ എന്ന് പറഞ്ഞത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ സഖാക്കളെ അപകീര്‍ത്തിപ്പെടുത്തി’

0

സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറിയും കളമശേരി എസ്.ഐ. അമൃത്‌രംഗനും തമ്മിലുള്ള ‘തര്‍ക്കം’ നവമാധ്യമങ്ങളില്‍ പാട്ടായതാണ്. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റിനോട് മാന്യമായി പെരുമാറിയില്ലെന്നും കളമശ്ശേരിയില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും അതറിഞ്ഞുവേണം പെരുമാറാനെന്നും ഉപദേശിച്ച ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനോട് കയര്‍ക്കുന്ന എസ്.ഐയുടെ ഓഡിയോ ക്ലിപ്പാണ് പുറത്തായത്.

ഇക്കാര്യത്തില്‍ പാവങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയില്‍ വേണ്ടെന്നാണ് അഡ്വ.ജയശങ്കറിന്റെ പ്രതികരണം. ‘ടെസ്റ്റ് എഴുതി പാസായാണ് വന്നതെന്ന്’ എന്ന് എസ്.ഐ പറഞ്ഞിരുന്നു. ഇത് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. സഖാക്കളെ അപകീര്‍ത്തിപ്പെടുത്തിയതാണെന്നും ജയശങ്കര്‍ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീര്‍ ഹുസൈന്‍. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും.


രണ്ടു വര്‍ഷം മുമ്പ് ഒരു ജനകീയ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച സഖാവ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലില്‍ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആ കേസ് തീര്‍ന്നിട്ടില്ല പക്ഷേ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ സക്കീറിന്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു.
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്‌ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം ‘ഞാന്‍ നിഷ്പക്ഷമായേ പെരുമാറൂ’ എന്ന് ശഠിച്ചത് ധിക്കാരം. ‘ടെസ്റ്റ് എഴുതി പാസായതാണ്’ എന്ന് പറഞ്ഞത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ സഖാക്കളെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായുളള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം.


ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയില്‍ വേണ്ട. കളമശേരി സബ് ഇന്‍സ്പെക്ടര്‍ക്ക് 24 മണിക്കൂറിനകം സസ്പെന്‍ഷന്‍ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസല്‍ ഓഡറും തേടിവരും. സൂചനയാണിത് സൂചന മാത്രം..”

പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 4, 2019

LEAVE A REPLY

Please enter your comment!
Please enter your name here