ഞാനും ഒരു സ്ത്രീയാണ്… കല്ലെറിയരുത്…

0
2

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി മനസില്‍ എടുത്ത തീരുമാനത്തിന്റെ പരിസമാപ്തിയാണ് വിവാഹമോചനക്കേസെന്നും മകന് 12 വയസ് പൂര്‍ത്തിയാവാനുള്ള കാത്തിരിപ്പായിരുന്നു ഇതുവരെയെന്നും പ്രതിഭ തന്റെ വെബ്‌സൈറ്റില്‍ കുറിക്കുന്നു. വിവാഹമോചന വാര്‍ത്ത വിവാദമാക്കരുതെന്നും മാധ്യമങ്ങള്‍ ഇടപെടരുതെന്നും അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയില്‍ കായംകുളം എം.എല്‍.എ. പറയുന്നു.

ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഭര്‍ത്താവ് ഹരിയും താനും
10 വര്‍ഷമായി രണ്ട് സ്ഥലങ്ങളില്‍ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിയുകയാണ്. കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്.

ഒരാള്‍ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുതെന്നും പ്രതിഭ ഓര്‍മ്മപ്പെടുത്തുന്നു.

കായംകുളം എം.എല്‍.എയായ പ്രതിഭാ ഹരിക്കെതിരേ പ്രാദേശിക സി.പി.എം. നേതൃത്വം പലഘട്ടത്തിലും രംഗത്തുവന്നിരുന്നു. ലഗ്ഗിന്‍സ് ധരിച്ചെന്ന പേരിലും മറ്റും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ പിന്തിരിപ്പന്‍ ശക്തികളാണെന്നാണ് പ്രതിഭയുടെ പക്ഷം. വിവാഹമോചനക്കേസ് വിവാദമാക്കുന്നതും ഇത്തരക്കാരാണെന്ന സൂചന നല്‍കുന്നതാണ് ഈ കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here