”ശശിയാല്‍ നിശ ശോഭിക്കും; നിശയാല്‍ ശശിയും തദാ.”

0
3

അഡ്വക്കേറ്റ് ജയശങ്കറിന് ഫെയ്‌സ്ബുക്കില്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം ആരാധകരും അത്രത്തോളം ഫോളോവേഴ്‌സും ഉണ്ട്. ഓരോ വിഷയത്തിലും വക്കീലിന്റെ കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളാണ് ആരാധകവൃന്ദത്തിന്റെ അടിസ്ഥാനവും. ഇത്തവണ ഫോണ്‍വിളിക്കേസിന്റെ കുരുക്കില്‍നിന്ന് രക്ഷപ്പെട്ട് മന്ത്രിസഭയിലേക്കെത്തുന്ന ശശീന്ദ്രനെക്കുറിച്ചാണ് അഡ്വ. ജയശങ്കറിന്റെ ചാട്ടുളി പ്രയോഗം. പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചെന്നും ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

”ശശിയാല്‍ നിശ ശോഭിക്കും;
നിശയാല്‍ ശശിയും തദാ.” എന്ന് ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ് രൂപം:

അവന്‍ വീണ്ടും വരുന്നു…

പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.

കെബി ഗണേഷ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍സിപി രക്ഷപ്പെട്ടു.

കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.

ശശിയാല്‍ നിശ ശോഭിക്കും;
നിശയാല്‍ ശശിയും തദാ. ”

LEAVE A REPLY

Please enter your comment!
Please enter your name here