ആളുകള്‍ തെറിക്കത്തുകള്‍ അയച്ചുതുടങ്ങിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

0
18

അടുത്തിടെയായി അശ്‌ളീലം നിറഞ്ഞ കത്തുകളും കിട്ടിത്തുടങ്ങിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അത്തരംകത്തുകള്‍ പൂര്‍ണ്ണമായും വായിക്കുകയും അവയെല്ലാം സൂക്ഷിച്ചുവയ്ക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എം.വി. രാഘവന്‍ സ്മാരകട്രസ്റ്റിന്റെ എം.വി.ആര്‍. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷമാണ് അടൂര്‍ ഇക്കാര്യം പറഞ്ഞത്.

തെറിക്കത്തുകളെല്ലാം സൂക്ഷിച്ചുവയ്ക്കാറുണ്ടെന്നും മനസില്‍ അഹങ്കാരം നിറയുമ്പോള്‍ അവയെല്ലാമെടുത്ത് വായിച്ചുനോക്കുമെന്നും അടൂര്‍ പറഞ്ഞു. നമ്മള്‍ ഇത്രയൊക്കെയേ ഉള്ളൂവെന്ന തോന്നല്‍ അപ്പോള്‍ മനസിലുണ്ടാവുമെന്നും അഹന്ത മായുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ പുസ്തകം വായിക്കണമെന്നും അവരെ സിനിമ പിടിക്കാന്‍ പ്രേരിപ്പിക്കരുതെന്നും പറഞ്ഞതിനെതിരേയും പലരും പ്രതിഷേധിച്ചിരുന്നതായും അടൂര്‍ പറഞ്ഞു. ഒരു രാഷ്്രടീയപാര്‍ട്ടിയുടെയും സഹയാത്രികനല്ലെന്നും എന്നാല്‍ സ്വതന്ത്രമായ അഭിപ്രായം കലാകാരന് ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വഴിയേപോകുന്നവരെല്ലാം സിനിമയെടുക്കുന്നൂവെന്ന അടൂരിന്റെ പരാമര്‍ശം നവമാധ്യമങ്ങളില്‍ വന്‍വിമര്‍ശനമാണ് നേടിക്കൊടുത്തത്. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലും അടൂര്‍ ആക്രമിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here