രാഷ്ട്രീയ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് ഓവിയ

0
22

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റംകൊണ്ടുവരാന്‍ സ്‌റ്റെയില്‍മന്നന്‍ രജനികാന്ത് ഇറങ്ങുന്നതും കമല്‍ഹാസന്റെ പാര്‍ട്ടിയോട് കൈകോര്‍ക്കുന്നതുമൊക്കെ വലിയവാര്‍ത്തകളായതോടെ പെട്ടുപോയത് നടിമാരാണ്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍പെട്ടാല്‍ ഇതേക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാതെ വിടാറില്ല. ഇതോടെ രാഷ്ട്രീയത്തില്‍ വലിയ പിടിപാടില്ലാത്തവര്‍ എന്തുപറയണമെന്നറിയാതെ കുഴങ്ങി. ഇപ്പോള്‍ മാധ്യമങ്ങളെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കയാണ് നടി ഓവിയ.

രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത അഭിനേതാക്കളോട് രാഷ്്രടീയത്തെക്കുറിച്ച് ചോദിക്കാതിരിക്കാനുള്ള ബോധം മാധ്യമങ്ങള്‍ക്കുണ്ടാകണമെന്നും ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ ഉത്തരംതേടുന്നത് നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് ഓവിയ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ ആരാധകരും വ്യത്യസ്ത അഭിപ്രായപ്രടകനങ്ങളുമായി രംഗത്തെത്തി.

നിങ്ങള്‍ എവിടെയാണോ ജീവിക്കുന്നത് അവിടത്തെ സര്‍ക്കാരിനെക്കുറിച്ച് ഉറപ്പായും അഭിപ്രായങ്ങളുണ്ടാകണമെന്നും ആരാധകരിലൊരാള്‍ കുറിച്ചു. ഓവിയയെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തുണ്ട്.

മലയാൡയാണെങ്കിലും തമിഴ്‌സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് ഓവിയ. 2010 -ല്‍ കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ഓവിയ, ടിവി പരിപാടിയായ തമിഴ്ബിഗ്‌ബോസിലൂടെ ചെറുപ്പക്കാരുടെ മനംകവര്‍ന്നതോടെ തമിഴ്‌നാട്ടില്‍ ശ്രദ്ധേയയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here