ഷുഹൈബ് വധത്തിന് പിന്നാലെ കൊലപാതകരാഷ്ട്രീയത്തോടുള്ള അതൃപ്തി പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരികയാണ്. നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുമ്പോഴും പ്രമുഖരില്‍ ചിലരെങ്കിലും രാഷ്ട്രീയകൊലപാതകങ്ങളെ തള്ളിപ്പറയുന്നുമുണ്ട്. നടന്‍ മമ്മൂക്കോയയാണ് കൊലപാതകം നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഏറ്റവുമൊടുവില്‍ രംഗത്തുവന്നത്.

ഇടവഴിയിലിട്ട് രണ്ടടി കൊടുത്താലും നിങ്ങള്‍ കൊലപാതകം ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്. കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണെന്നും മാമുക്കോയ ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here