നവമാധ്യമങ്ങളില്‍ കുറച്ചുകാലമായി കൃപാസനം പത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും ട്രോളുകളുമൊക്കെ നിറഞ്ഞുനില്‍ക്കയാണ്.

‘കൃപാസനം’ കത്തിച്ച് ആവി പിടിക്കുന്നവരും വെള്ളത്തില്‍ കലക്കി കുടിച്ച് രോഗശാന്തി നേടുന്നവരുമുണ്ടെന്നും കിംവദന്തികള്‍ പരന്നിരുന്നു. സംഭവം എന്തായാലും , എന്താണ് സംഭവമെന്ന് മാലോകര്‍ അന്വേഷിച്ചു തുടങ്ങിയതും ഒരു ദൈവാനുഗ്രഹമാണെന്ന് കരുതുകയാകും കൃപാസന ആരാധകര്‍.

ആത്മീയത്തട്ടിപ്പെന്ന് പഴികേട്ടതോടെ പത്രത്തിന്റെ ഡയറക്ടര്‍ റവ.ഡോ. ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ തന്നെ പ്രതികരണവുമായി വന്നു.

പത്രം ആത്മീയപ്രവര്‍ത്തനങ്ങളുടെയും ദൈവീകപ്രചരണത്തിനും മാത്രം ഉപയോഗിക്കേണ്ടതാണെന്നും പത്രം ഉള്ളില്‍ അരച്ചുകലക്കി കുടിക്കുന്നൂവെന്ന പ്രചരണത്തില്‍ സത്യമുണ്ടെങ്കില്‍ വിശ്വാസികള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രോഗശാന്തിക്കുവേണ്ടി നിരവധിപേര്‍ സമീപിക്കാറുണ്ടെന്നും പ്രാര്‍ത്ഥനയും ആത്മീയ പ്രചരണവും മാത്രമാണ് കൃപാസനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

കൃപാസനമെന്ന ദൈവീകശിശ്രൂഷയെ എതിര്‍ക്കുന്നവര്‍ക്ക് ആക്ഷേപിക്കാനുള്ള ആയുധംനല്‍കരുതെന്നും റവ.ഡോ. ഫാ. വി.പി. ജോസഫ് ആവശ്യപ്പെടുന്നു. ഏറെ ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല. നല്ലതും ചീത്തയും ശ്രദ്ധയില്‍പെടുത്തുന്നതിലെ നന്ദി പറയുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here