ആഷിക് അബു പറഞ്ഞ ‘M’ എന്താണ്? ചിരിപടര്‍ത്തിയ ചര്‍ച്ച

0

സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും താല്‍പര്യമില്ലാത്ത സിനിമാക്കാരനല്ല ആഷിക് അബുവെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവുമൊടുവില്‍ കെ.എസ്.ഇ.ബി.ക്കെതിരേ ശക്തമായും ഇടതുപക്ഷത്തിനെതിരേ ‘നൈസാ’യും വിമര്‍ശനമുയര്‍ത്തിയിരിക്കയാണ് ആഷിക് അബു.

ശാന്തിവനത്തെ നശിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യുടെ പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ വൈദ്യുതമന്ത്രി എം.എം. മണി ഉറച്ചുനിന്നതിനു പിന്നാലെയാണ് ആഷിക് അബു ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിപ്പിട്ടത്.

”KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍. CPI(M).കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.”

സി.പി.ഐ.എം. എന്നതിലെ ‘എം.’ കാള്‍ മാര്‍ക്‌സിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്. ഈ എം അതല്ലാതെ ‘മ’യില്‍ തുടങ്ങുന്ന മറ്റേതെന്തെങ്കിലും ആണോയെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ‘മ’യും അതില്‍തുടങ്ങുന്നതും മലയാളികള്‍ക്ക് പരിചിതമല്ലാത്തതല്ലല്ലോ….!!!! ഇനി പറയണം മിസ്റ്റര്‍, ആഷിക് അബു നൈസായിട്ട് ഇടതുപക്ഷത്തെ ട്രോളിയതാണോ?

LEAVE A REPLY

Please enter your comment!
Please enter your name here